കാച്ചിൽ വർഗ്ഗത്തിൽപ്പെട്ട ഒരു വള്ളി സസ്യമാണ് കാട്ടുകാച്ചിൽ .ആയുർവേദത്തിൽ പ്രമേഹം ,ത്വക്ക് രോഗങ്ങൾ ,ലൈംഗീകപ്രശ്നങ്ങൾ ,കൃമിശല്യം മുതലായവയുടെ ചികിൽത്സയിൽ കാട്ടുകാച്ചിൽ ഔഷധമായി ഉപയോഗിക്കുന്നു .
Botanical name- Dioscorea bulbifera , Dioscorea sativa
Family- Dioscoreaceae
കാച്ചിൽ പോലെത്തന്നെ മറ്റു മരങ്ങളിൽ പടർന്നു വളരുന്ന ഒരു സസ്യമാണ് കാട്ടുകാച്ചിൽ .ഇലകൾ ഹൃദയാകൃതിയാണ് .വള്ളിയിലും മണ്ണിനടിയിലും കിഴങ്ങുകൾ ഉണ്ടാകുന്നു ,വള്ളിയിലുണ്ടാകുന്ന കിഴങ്ങുകൾ ഉരുളക്കിഴങ്ങിന്റെ വലുപ്പത്തിൽ പുറംഭാഗം മുള്ളുകൾ പോലെ പരുപരുത്തതാണ് .മണ്ണിനടിയിൽ ഉണ്ടാകുന്ന കിഴങ്ങ് കാച്ചിലു പോലെ വലിപ്പമുള്ളവയാണ് .പന്നിയുടെ ഇഷ്ട്ടപ്പെട്ട ആഹാരമാണിത് .ഇന്ത്യയിലെ മിക്കവാറും എല്ലാ വനങ്ങളിലും കാട്ടുകാച്ചിൽ കാണപ്പെടുന്നു .
പ്രാദേശികനാമങ്ങൾ .
English name - Air potato, Potato yam.
Malayalam name - kattu kachil.
Tamil name - Pannu Pilangu.
Kannada name - Heggenasu, kuntu genasu.
Telugu name - Nela dumpa.
Hindi name - Genthi, Barahi khandh,Zami kanda, Gaithi.
Bengali name - Banalu, pitalu.
Gujarati name - Dukar kanda.
Marathi name - Gathalu.
Oriya name - pitalu.
കാട്ടുകാച്ചിലിന്റെ ഔഷധഗുണങ്ങൾ .
ശരീരശക്തിയും പ്രതിരോധശേഷിയും വർധിപ്പിക്കും ,കാമം വർധിപ്പിക്കും, ബീജത്തിന്റെ അളവും ഗുണനിലവാരവും മെച്ചപ്പെടുത്തും .വാർദ്ധക്യം തടയും .ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയ്ക്കും നല്ലതാണ് .നീരും വേദനയും ശമിപ്പിക്കും .വാതരോഗങ്ങൾ ,പക്ഷാഘാതം ,വയറുവേദന ,മലബന്ധം എന്നിവയ്ക്കും നല്ലതാണ് .ദഹനശക്തിയും രുചിയും വർധിപ്പിക്കും .തൊണ്ടരോഗങ്ങളെ തടയുകയും ശബ്‌ദം നന്നാക്കുകയും ചെയ്യും .പ്രമേഹം ,മൂത്രാശയരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് ,സോറിയാസിസ് ,എക്സിമ മുതലായ എല്ലാ ചർമ്മരോഗങ്ങൾക്കും നല്ലതാണ് .കുടൽ വിരകളെ നശിപ്പിക്കും.മുറിവുകൾ ,മൂലക്കുരു എന്നിവയ്ക്കും നല്ലതാണ് . ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ് ,കൂടാതെ വിഷശമനശക്തിയമുണ്ട് .
ച്യവനപ്രാശം പോലെയുള്ള മരുന്നുകളിൽ ചേർക്കുന്ന അഷ്ടവർഗ്ഗത്തിൽ പെടുന്ന ഋദ്ധി, വൃദ്ധി എന്നീ ഔഷധങ്ങൾ കിട്ടാതെ വരുമ്പോൾ അതിനു പകരമായി കാട്ടുകാച്ചിൽ ഉപയോഗിക്കുന്നു .ഋദ്ധി, വൃദ്ധി എന്നി ഔഷധങ്ങൾ ചേരുവയുള്ള മരുന്നുകളിലെല്ലാം തന്നെ അവ കിട്ടാതെ വരുമ്പോൾ കാട്ടുകാച്ചിലാണ് ഉപയോഗിക്കുന്നത് .കാരണം ഇവയുടെ ലഭ്യത വളരെ കുറവാണ് ,ഹിമാലയ പ്രദേശങ്ങളിലാണ് ഇവ വളരുന്നത് ,മരുന്നുകളുടെ നിർമ്മാണത്തിന് ഇവയുടെ അമിത ശേഖരണം കാരണം അഷ്ടവർഗ്ഗത്തിൽ പെടുന്ന എല്ലാ സസ്യങ്ങളും ഇപ്പോൾ വംശനാശഭീക്ഷണി നേരിടുന്ന സസ്യങ്ങളാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽത്സിക്കരുത് .
കാട്ടുകാച്ചിൽ ചേരുവയുള്ള ചില ഔഷധങ്ങൾ .
അശ്വഗന്ധാദിഘൃതം (Aswagandhadi Ghritam).
സ്ത്രീകളുടെയും പുരുഷന്മാരിലെയും ശരീരഭാരം വർധിപ്പിക്കുന്നതിനും വന്ധ്യതാചികിൽത്സയിലും അശ്വഗന്ധാദിഘൃതം ഉപയോഗിക്കുന്നു ,ഇത് ലൈംഗീകശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു .കൂടാതെ ചുമ ,ആസ്മ ,എക്കിൾ ,വിട്ടുമാറാത്ത പനി ,ക്ഷയം മുതലായവയുടെ ചികിൽത്സയിലും അശ്വഗന്ധാദിഘൃതം ഉപയോഗിക്കുന്നു .ജിമ്മിൽ പതിവായി പോകുന്നവർക്കും ഈ ഔഷധം കഴിക്കാവുന്നതാണ് .ഇത് സന്ധികളുടെയും ,പേശികളുടെയും ,ഞരമ്പുകളുടെയും ബലം വർധിപ്പിക്കാൻ സഹായിക്കുന്നു .
ALSO READ : പൊന്നങ്ങാണിയുടെ ഔഷധഗുണങ്ങൾ .
അജമാംസ രസായനം (Ajamamsa Rasayanam).
ശരീരബലക്ഷയം ,പക്ഷാഘാതം തുടങ്ങിയ വാതസംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അജമാംസ രസായനം, അജമാംസ എന്നാൽ ആട്ടിൻ മാംസം എന്നാണ് .ആട്ടിൻ മാംസവും മറ്റു ഔഷധങ്ങളും ചേർത്താണ് അജമാംസ രസായനം തയാറാക്കുന്നത് .ഇത് ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കുന്നു ,ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും അജമാംസ രസായനം ഉപയോഗിക്കാം .പെൺകുട്ടികൾക്ക് അഴകും ആരോഗ്യവുമുള്ള ശരീരത്തിന് അജമാംസ രസായനം കഴിക്കുന്നത് നല്ലതാണ് .ഇവ കൂടാതെ ചുമ ,ജലദോഷം ,ആർത്തവവേദന ,യോനിവേദന ,നടുവേദന ,പുറംവേദന ,പക്ഷാഘാതം, വിറയൽ ,തുടങ്ങിയ നിരവധി രോഗങ്ങൾക്കും മറ്റു മരുന്നുകൾക്കൊപ്പം അജമാംസ രസായനം ഡോക്ടർമാർ നിർദേശിക്കുന്നു .
നരസിംഹ ചൂർണ്ണം (Narasimha Choornam).
ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് നരസിംഹ ചൂർണ്ണം. കൂടാതെ സന്ധിവാതം ,ഫിസ്റ്റുല ,മൂത്രാശയരോഗങ്ങൾ ,മഞ്ഞപ്പിത്തം ,വിളർച്ച ,മൂലക്കുരു ,സയാറ്റിക്ക,ബീജങ്ങളുടെ എണ്ണക്കുറവ് മുതലായവയുടെ ചികിൽത്സയിലും നരസിംഹ ചൂർണ്ണം ഉപയോഗിക്കുന്നു .
പഞ്ചനിംബാദി ചൂർണ്ണം (panchanimba churnam).
സോറിയാസിസ് ,എക്സിമ മുതലായ ത്വക് രോഗങ്ങളുടെ ചികിൽത്സയിലും .തലവേദന ,സൈനസൈറ്റിസ്,പ്രമേഹം ,മൂത്രാശയരോഗങ്ങൾ മുതലായവയുടെ ചികിൽത്സയിലും പഞ്ചനിംബാദി ചൂർണ്ണം ഉപയോഗിച്ചു വരുന്നു .ഇതിനെ പഞ്ചനിംബ ചൂർണ്ണം എന്നും അറിയപ്പെടുന്നു .
കാട്ടുകാച്ചിലിന്റെ ചില ഔഷധപ്രയോഗങ്ങൾ .
മുറിവുകൾക്കും,വ്രണങ്ങൾക്കും , മൂലക്കുരുവിനും കാട്ടുകാച്ചിലിന്റെ കിഴങ്ങോ വള്ളിയിലുണ്ടാകുന്ന കിഴങ്ങോ എണ്ണ കാച്ചി ബാഹ്യമായി ഉപയോഗിക്കാം .കൂടാതെ തലവേദന ,സൈനസൈറ്റിസ് എന്നിവയ്ക്കും ഈ എണ്ണ നെറ്റിയിൽ പുരട്ടാം .കൂടാതെ മുകളിൽ പറഞ്ഞ രോഗങ്ങൾക്കെല്ലാം കാട്ടുകാച്ചിൽ ഉണക്കിപ്പൊടിച്ച പൊടി 3 മുതൽ 6 ഗ്രാം വരെ പാലിലോ തേനിലോ ചേർത്ത് ഒരു വൈദ്യനിർദ്ദേശപ്രകാരം കഴിക്കാം .