കൊടിത്തൂവ നിരവധി രോഗങ്ങൾക്ക് ഔഷധം

വയറിളക്കം ,ഓക്കാനം ,ഛർദ്ദി ,പനി ,മൂത്രതടസ്സം ,ചുമ ,ശ്വാസതടസം, മൂലക്കുരു  മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് .കൊടിത്തൂവ .കേരളത്തിൽ ചൊറിയണം ,വള്ളി ചൊറിയണം ,കടിത്തുമ്പ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു .തൊട്ടാൽ ചൊറിച്ചിലുണ്ടാക്കുന്ന എന്ന അർത്ഥത്തിൽ സംസ്‌കൃതത്തിൽ ദുരാലഭാ ,ദുസ്പർശ എന്നീ സംസ്‌കൃത നാമങ്ങളിൽ അറിയപ്പെടുന്നു .ഇതേ അർത്ഥത്തിൽ മലയാളത്തിൽ ചൊറിയണം എന്ന പേരിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ Indian stinging nettle എന്ന പേരിൽ അറിയപ്പെടുന്നു .

Botanical name - Tragia involucrata.

Synonyms - Tragia hispida.

Family - Euphorbiaceae (Castor family).

കൊടിത്തൂവ,കൊടിത്തൂവ തോരൻ,കൊടിത്തൂവ തോരന്‍,കടിത്തൂവ-,കൊടിത്തൂവ /ചൊറിയണ തോരൻ,ഔഷധഗുണങ്ങൾ ഏറെ അടങ്ങിയ ചൊറിയണം തോരൻ /കൊടിത്തൂവ തോരൻ,# ചൊറിയണം അഥവാ കൊടിക്കൂവ in malayalam,nettle tea/#കൊടിത്തൂ,കൊടിത്തൂവയുടെ ഗുണങ്ങളും ഉപയോഗവും,കഞ്ഞിതൂവ,തൂവ,അന്നമ്മ ചേട്ടത്തി,പച്ചടി,മെഴുക്കുപുരട്ടി,health tips,malayalam health tips,ayurvedic plant,youmedia malayalam,malayalam video,2020 video,latest malayalam video,kodithoova,kodithoova malayalam video


വിതരണം .

ഇന്ത്യയിലുടനീളം കാടുകളിലും തുറസായ ത്സലങ്ങളിലും കൊടിത്തൂവ സ്വാഭാവികമായി വളരുന്നു .കേരളത്തിൽ ധാരാളമായി ഈ സസ്യം കാണപ്പെടുന്നു .

സസ്യവിവരണം .

പടർന്നു വളരുന്ന ഒരു നിത്യഹരിത ഔഷധി .സസ്യത്തിലുടനീളം രോമങ്ങള് കാണപ്പെടുന്നു .ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .ഇലകളുടെ അരിക് ചിരവനാക്കുപോലെ പല്ലുകൾ ഉണ്ടായിരിക്കും .ഇളം പച്ചനിറത്തിലോ മഞ്ഞ നിരത്തിലോ ഉള്ള ചെറിയ പൂക്കൾ ഇവയിൽ കാണപ്പെടുന്നു .പൂക്കൾ കൊഴിയുമ്പോൾ നിറയെ രോമാവൃതമായ ചെറിയ കായകളുണ്ടാകുന്നു .ഇവയിൽ വിത്തുകളുണ്ട് .ശരീരത്തിൽ സ്പർശിച്ചാൽ അസഹനീയമായ ചൊറിച്ചിലുണ്ടാക്കുന്ന ഒരു സസ്യമാണ് കൊടിത്തൂവ .പത്തിലകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന കുറ്റിച്ചെടിയായ മറ്റൊരു ചൊറിയണവുമുണ്ട് .അതിനെക്കാട്ടിൽ ചൊറിച്ചിലുണ്ടാക്കുന്നതാണ് കൊടിത്തൂവ .ഇവയ്ക്ക് രണ്ടിനും ഔഷധഗുണങ്ങളുണ്ട് .

ഉത്തരേന്ത്യയിൽ  Fagonia cretica എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ധന്വയാസം എന്ന സസ്യത്തെയും കൊടിത്തൂവയായി ഉപയോഗിക്കുന്നു .സംസ്‌കൃതത്തിൽ ദുരാലഭാ, ധന്വയാസഃ, താമ്രമൂലാ, ദുഃസ്പർശഃ, തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .മൂലക്കുരുവിനുള്ള  ഔഷധമായ സുരണാദി ഘൃതം എന്ന ഔഷധത്തിൽ ധന്വയാസം ഒരു പ്രധാന ചേരുവയാണ് .

പ്രാദേശികനാമങ്ങൾ .

English : Indian stinging nettle.

Malayalam : Kodithumba, Choriyanam, Kodithoova.

Hind i:  Pit Parni ,Barhanta.

Tamil :  Kanchori , Senthatti.

Telugu : Telukondicettu, Duradagunda aaku.

Kannada : Turike Balli.

Marathi : Laghumedhshingi, Churki.

Bengali : Bichuti paataa.

കൊടിത്തൂവയുടെ ഔഷധഗുണങ്ങൾ .

രക്തം ശുദ്ധീകരിക്കും .ഓക്കാനം ,ഛർദ്ദി ,വയറിളക്കം എന്നിവയ്ക്കും നല്ലതാണ് .പനി ,ജലദോഷം ,ചുമ ,ശ്വാസം മുട്ട് ,തലവേദന ,കൈകാൽ വേദന ,മുറിവുകൾ ,ശരീരക്ഷീണം എന്നിവയ്ക്കും നല്ലതാണ് .എക്സിമ ,ചൊറിച്ചിൽ ,തൊലിപ്പുറത്തുണ്ടാകുന്ന പാടുകൾ മുതലായ ചർമ്മരോഗങ്ങൾക്കും നല്ലതാണ്. ക്ഷതം  .പ്രമേഹം ,മൂലക്കുരു ,മൂത്രതടസ്സം ,മൂത്രക്കടച്ചിൽ എന്നിവയ്ക്കും നല്ലതാണ് .വായ്പ്പുണ്ണ് ,മോണരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽത്സിക്കരുത് . 

കൊടിത്തൂവ ചേരുവയുള്ള ചില ഔഷധങ്ങൾ .

ദുരാലഭാരിഷ്ടം (Duralabharishtam).

മൂലക്കുരുവിന്റെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ദുരാലഭാരിഷ്ടം.കൂടാതെ മലബന്ധം ,ദഹനക്കേട് മുതലായവയുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

ദുസ്പർശകാദി കഷായം (Dusparsakadi Kashayam).

മൂലക്കുരുവിന്റെ ചികിൽത്സയിൽ ഉപയോഗിക്കന്ന ഒരു ഔഷധമാണ് ദുസ്പർശകാദി കഷായം.

മഹാതിക്തകഘൃതം (Mahatiktakaghritam).

ചർമ്മരോഗങ്ങൾ ,ഹെർപ്പിസ് ,ഗ്യാസ്ട്രൈറ്റിസ്,സന്ധിവാതം ,അനീമിയ ,മഞ്ഞപ്പിത്തം ,പനി ,അമിത ആർത്തവം ,വെള്ളപോക്ക് ,പെപ്റ്റിക് അൾസർ ,മാനസിക സമ്മർദം ,ഉത്ക്കണ്ഠ ,അപസ്‌മാരം മുതലായവയുടെ ചികിൽത്സയിൽ മഹാതിക്തകഘൃതം ഉപയോഗിച്ചു വരുന്നു .

തിക്തകം ക്വാഥം (Tiktakam kwatham Tablet).

ത്വക്ക് രോഗങ്ങൾ ,വെള്ളപ്പാണ്ട് ,അനീമിയ ,ഉണങ്ങാത്ത വ്രണങ്ങൾ , ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് അഥവാ ഐ ബി ഡി,കരൾ രോഗങ്ങൾ ഉ,ത്കണ്ട ,മാനസിക സമ്മർദം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് തിക്തകം ക്വാഥം.ഈ ഔഷധം കഷായ രൂപത്തിലും ലഭ്യമാണ് .

രാസ്നൈരണ്ഡാദി കഷായം (Rasnairandadi Kashayam).

വാതരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് രാസ്നൈരണ്ഡാദി കഷായം .കൂടാതെ നടുവേദന ,പുറം വേദന ,വശങ്ങളിലുണ്ടാകുന്ന വേദന ,താടിയെല്ല് വേദന ,മുട്ടുവേദന ,തോളു വേദന എന്നിവയ്‌ക്കൊക്കെ രാസ്നൈരണ്ഡാദി കഷായം ഉപയോഗിക്കുന്നു .

ദശമൂലാരിഷ്ടം (Dasamularishtam).

ശരീരത്തിന് ഊർജവും ഉണർവും പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് ദശമൂലാരിഷ്ടം.കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ദശമൂലാരിഷ്ടം ഫലപ്രദമാണ് .

ശാരിബാദ്യാസവം (Saribadyasavam )

വിവിധ തരത്തിലുള്ള ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ശാരിബാദ്യാസവം.കരപ്പൻ ,സോറിയാസിസ്,സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ,മുഖക്കുരു ,പരു ,ഉപ്പൂറ്റി വിള്ളൽ ,പുകച്ചിൽ, രക്തശുദ്ധി എന്നിവയുടെ ചികിൽത്സയിലും .പ്രമേഹം ,സന്ധിവാതം മുതലായവയുടെ ചികിൽത്സയിലും ശാരിബാദ്യാസവം ഉപയോഗിച്ചുവരുന്നു .

സുദർശനാസവം (Sudarsanasavam).

എല്ലാത്തരം പനികളുടെയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചുമ ,ശരീരവേദന ,ശരീരക്ഷീണം എന്നിവയുടെ ചികിൽത്സയിൽ സുദർശനാസവം ഉപയോഗിച്ചുവരുന്നു .

പുനർനവാസവം (Punarnavasavam).

അസൈറ്റിസ് , പനി ,കരൾരോഗങ്ങൾ ,നീർവീക്കം മുതലായവയുടെ ചികിൽത്സയിൽ പുനർനവാസവം ഉപയോഗിക്കുന്നു . 

വലിയ അരിമേദാസ് തൈലം (Valiya Arimedas Tailam).

ദന്തരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അരിമേദാസ് തൈലം .മോണകളിലുണ്ടാകുന്ന നീര്,വേദന,പല്ലിന്റെ ബലക്കുറവ് മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു.

 രാസ്നാദി ഘൃതം(Rasnadi Ghritam).

വാത സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ്  രാസ്നാദി ഘൃതം.

മുസ്താദി മർമ്മ കഷായം ( Mustadi Marma Kashayam).

ഒടിവ് ,ചതവ് ,ഉളുക്ക് ,പേശിവേദന,ഓസ്റ്റിയോപൊറോസിസ്, മുതലായവയുടെ ചികിൽത്സയിൽ മുസ്താദി മർമ്മ കഷായം ഉപയോഗിക്കുന്നു .

ഔഷധയോഗ്യഭാഗങ്ങൾ .

വേര് ,സമൂലം .

രസാദിഗുണങ്ങൾ .

രസം -കടു ,തിക്തം ,മധുരം ,കഷായം .

ഗുണം -ലഘു ,സ്നിഗ്ധം.

വീര്യം -ശീതം .

വിപാകം -കടു .  

kodithoova,kodithoova thoran,kodithoova recipe,#kodithoova,kodithoova use,kodithoova uses,kodithoova plant,kodithoova upperi,kodithoova for hair,kodithooaa,koduthoova,kodithoova benefits,kodithoova malayalam,kodithoova medicinal,medicine in kodithoova,benefits of kodithoova,kodithoova medicinal uses,kodithoova malayalam video,kodithoova recipe malayalam,kodithoova plant malayalam uses,how to make kodithoova fertilizer,kadithhova,kanjithoova


കൊടിത്തൂവയുടെ ചില ഔഷധപ്രയോഗങ്ങൾ .

കൊടിത്തൂവ വേര് ,കൂവള വേര് ,ജീരകം ,ചുക്ക് എന്നിവ 7 ഗ്രാം വീതവും പാടക്കിഴങ്ങ് 28 ഗ്രാമും ചേർത്ത് കഷായമുണ്ടാക്കി കുറച്ചു ദിവസം പതിവായി കഴിച്ചാൽ മൂലക്കുരു പരിപൂർണ്ണമായും മാറും .കൊടിത്തൂവ വേര്,മുത്തങ്ങ ,ചെറുകടലാടി വേര് ,കുടകപ്പാലയരി ഇവ ഒരേ അളവിൽ കഷായം വച്ചതിൽ ഇതു തന്നെ അരച്ച് കഷായത്തിൽ ചേർത്ത് നെയ്യ് കാച്ചി പതിവായി കഴിച്ചാൽ രക്താർശ്ശസ്സ്‌ ശമിക്കും .

കൊടിത്തൂവ സമൂലം അരച്ച് 3 ഗ്രാം വീതം അതെ അളവിൽ നെയ്യും ചേർത്ത് ദിവസം 2 നേരം എന്ന കണക്കിൽ കഴിച്ചാൽ തലചുറ്റി അല്പനേരത്തേക്കു ബോധം പോകുന്ന ഭ്രമം എന്ന രോഗം ശമിക്കും .കൊടിത്തൂവ വേരിന്റെ 60 മില്ലി കഷായത്തിൽ 60 മില്ലി പാലും ചേർത്ത് പാലിന്റെ അളവിൽ വറ്റിച്ച് 30 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം എന്ന കണക്കിൽ കുറച്ചുദിവസം പതിവായി കഴിക്കുന്നതും സ്ഥിരമായി ഉണ്ടാകുന്ന തലചുറ്റലിന് ശമനം കിട്ടും .കൊടിത്തൂവ സമൂലവും ,മുന്തിരിങ്ങ ,തിപ്പലി എന്നിവ സമമായി അരച്ച് തേനിൽ ചേർത്ത് കഴിച്ചാൽ വിട്ടുമാറാത്ത ചുമ ശമിക്കും .വേര് കഷായം വച്ച് തേൻ ചേർത്ത് കഴിക്കുന്നതും ചുമ മാറാൻ നല്ലതാണ് .കൊടിത്തൂവ വേര് ,ജീരകം എന്നിവ 45 ഗ്രാം വീതം 500 മില്ലി വെള്ളത്തിൽ തിളപ്പിച്ച് 90 മില്ലിയാക്കി വറ്റിച്ച് 30 മില്ലി വീതം ദിവസം 3 നേരം എന്ന കണക്കിൽ കഴിച്ചാൽ വിട്ടുമാറാത്ത ചുമ പൂർണ്ണമായും ശമിക്കും .

കൊടിത്തൂവ വേര്, കല്ലൂർവഞ്ചി ,ഞെരിഞ്ഞിൽ എന്നിവ സമമായി എടുത്ത് കഷായമുണ്ടാക്കി 30 മില്ലി വീതം തേനും മേമ്പൊടി ചേർത്ത് രാവിലെയും വൈകിട്ടും ദിവസം 2 നേരം എന്ന കണക്കിൽ കഴിച്ചാൽ മലബന്ധം ,മൂത്രമൊഴിക്കുമ്പോഴുള്ള വേദന ,മൂത്രതടസ്സം മുതലായവ മാറിക്കിട്ടും .കൊടിത്തൂവ വേര് കഷായമുണ്ടാക്കി ഞെരിഞ്ഞിൽ പൊടി ചേർത്ത് കഴിക്കുന്നത് മൂത്രതടസ്സം മാറാൻ നല്ലതാണ് .കൊടിത്തൂവ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് ഓരോ ഔൺസ് വീതം ദിവസവും കഴിച്ചാൽ അല്പാൽപ്പമായി വേദനയോടുകൂടി മൂത്രം പോകുന്ന അവസ്ഥ മാറിക്കിട്ടും . 

ALSO READ : ഞെരിഞ്ഞിലിന്റെ ഔഷധഗുണങ്ങൾ .

കൊടിത്തൂവ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് നെറ്റിയിലും നെറുകയിലും പുരട്ടുകയും കാലിന്റെ പെരുവിരലിൽ ഒഴിച്ചു നിർത്തുകയും ചെയ്‌താൽ കൊടിഞ്ഞി തലവേദനയ്ക്ക് ശമനമുണ്ടാകും .ഇടതുവശത്താണ് വേദന അനുഭവപ്പെടുന്നതെങ്കിൽ വലതുകാലിന്റെ പെരുവിരലിലാണ് ഒഴിച്ചു നിർത്തേണ്ടത് ,വലതുവശത്താണ് വേദന അനുഭവപ്പെടുന്നതെങ്കിൽ ഇടതുകാലിന്റ പെരുവിരലിലാണ് ഒഴിച്ച് നിർത്തേണ്ടത് .തുളസിയില നീരിൽ കൊടിത്തൂവ വേര് അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ മാറികിട്ടും .

കൊടിത്തൂവ വേര്,അമൃത് ,വേപ്പിൻ തൊലി ,കുരുമുളക് ,ചുക്ക് ,തുളസിയില എന്നിവ 5 ഗ്രാം വീതം ചതച്ചെടുത്ത് 250 മില്ലി വെളിച്ചെണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചു കുളിച്ചാൽ വിട്ടുമാറാത്ത ജലദോഷം ,തുമ്മൽ എന്നിവയ്ക്ക് ശമനമുണ്ടാകും .കൊടിത്തൂവ വേര് ,ചുക്ക് ,ഇരുവേലി ,മുത്തങ്ങ, കടുകരോഹിണി ഇവ തുല്ല്യ അളവിൽ പൊടിച്ച് 15 ഗ്രാം വീതം കഞ്ഞിവെള്ളത്തിൽ ചേർത്ത് രാവിലെയും വൈകിട്ടും കഴിച്ചാൽ പനിക്ക് ശമനമുണ്ടാകും .കൊടിത്തൂവയുടെ ഇലയുടെ നീര് മുറിവിൽ ഒഴിച്ചാൽ രക്തശ്രാവം നിൽക്കും .കൊടിത്തൂവയുടെ ഇല വെള്ളം തൊടാതെ അരച്ച് മുറിവിൽ വച്ചുകെട്ടിയാൽ മുറിവുകൾ പെട്ടന്ന് കരിയും .കൊടിത്തൂവയുടെ നാമ്പ് ചേർത്ത് ചമ്മന്തിയുണ്ടാക്കി കഴിച്ചാൽ വിരശല്യം മാറിക്കിട്ടും .

കൊടിത്തൂവ ശരീരത്തിൽ സ്പർശിച്ചിട്ടുണ്ടാകുന്ന ചൊറിച്ചിൽ മാറാൻ തുമ്പയുടെ നീര് പുരട്ടിയാൽ മതിയാകും .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.

Previous Post Next Post